ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഞായറാഴ്ച തീവ്രവാദി ആക്രമണത്തിൽ ഒരു സ്‌പെഷ്യൽ പൊലീസ് ഓഫീസറും (എസ്‌പിഒ) ഭാര്യയും കൊല്ലപ്പെട്ടു. തീവ്രവാദികൾ ഇരുവരുടെയും വീട്ടിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇവരുടെ മകൾക്ക് പരിക്കേറ്റു.
അവന്തിപോരയിലെ ഹരിപരിഗം നിവാസിയായിരുന്നു കൊല്ലപ്പെട്ട ഫയാസ് അഹ്മദ്. രാത്രി 11 മണിയോടെ തീവ്രവാദികൾ വീട്ടിലേക്ക് കടന്ന് കുടുംബത്തിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എസ്‌പിഒയും ഭാര്യ രാജ ബീഗവും മരിച്ചു, മകൾ റാഫിയ ചികിത്സയിലാണ്.
തീവ്രവാദികളെ കണ്ടെത്താൻ തങ്ങൾ തിരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ജമ്മുവിലെ വ്യോമസേനാ താവളത്തിൽ തീവ്രവാദികൾ ആക്രമണം നടത്തിയ ദിവസം തന്നെയാണ് സംഭവം. ഇന്ത്യൻ സൈനിക സ്ഥാപനത്തിന് നേരെ ഉണ്ടാകുന്ന ആദ്യത്തെ ഡ്രോൺ ആക്രമണമാണിന്നലെ നടന്നത്.
പാക്കിസ്ഥാന്റെ അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ഉയർന്ന സുരക്ഷാ വിമാനത്താവളത്തിൽ പുലർച്ചെ രണ്ട് മണിക്ക് മുമ്പ് ഉണ്ടായ സ്ഫോടനത്തിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !