കോഴിക്കോട് രാമനാട്ടുകരയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ രാമനാട്ടുകര ഫ്ളൈ ഓവറിന് താഴെവച്ചാണ് അപകടം. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. ജീപ്പിൽ സാനിറ്റൈസറും ഗ്ലൗസുമാണ് ഉണ്ടായിരുന്നത്. സ്റ്റോക്ക് എടുത്ത് മടങ്ങുകയായിരുന്നുവെന്ന് കരുതുന്നു
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !