മലപ്പുറം: പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ചമനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന സന്ദേശത്തില്‍ എസ് വൈ എസ് ഹരിതമുറ്റം കാമ്പയിനിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ തല ഉദ്ഘാടനം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി നിര്‍വഹിച്ചു. കൃഷി ഒരു സംസ്‌കാരമായി തിരിച്ചു വരണമെന്നും നട്ട വൃക്ഷത്തൈകളുടെ പരിപാലനം മനുഷ്യന്റെ കടമയാണെന്നും ഓക്‌സിജന്റെ പ്രസക്തി വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ വീടുകളിലും ഹരിതാഭമാക്കണമെന്നും കാര്‍ഷിക സ്വയം പര്യാപ്തതക്കായി അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കണമെന്നും അദ്ധേഹം പറഞ്ഞു. എന്റെ ഒരു മരം നാളേക്കൊരു ഫലം എന്ന പേരില്‍ ജില്ലയിലെ പതിനൊന്ന് സോണിലെയും പ്രവര്‍ത്തകര്‍ പദ്ധതിയില്‍ പങ്കാളികളായി. പുളിക്കല്‍, എടക്കര, അരീക്കോട്, കൊളത്തൂര്‍, കൊണ്ടോട്ടി, എടവണ്ണപ്പാറ, പെരിന്തല്‍മണ്ണ, മഞ്ചേരി, മലപ്പുറം, നിലമ്പൂര്‍ എന്നീ സോണുകളില്‍ യഥാക്രമം അബ്ദുനാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍, മിഖ്ദാദ് ബാഖവി ചുങ്കത്തറ, അലവിക്കുട്ടി ഫൈസി എടക്കര, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, സി കെ യു മൗലവി മോങ്ങം, ഡിവൈഎസ്പി അശ്‌റഫ്, അലി സഖാഫി എടവണ്ണപ്പാറ, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, പി പിമുജീബ് റഹ്മാന്‍ വടക്കേമണ്ണ, ഹരിത മിത്ര അവാര്‍ഡ് ജേതാവ് ഉണ്ണികൃഷണന്‍ ചാത്തല്ലൂര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !