എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി യുടെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി

0

എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി യുടെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി | SKSSF Valancherry Regional Disposal Committee conducted disinfection

എസ്.കെ.എസ്.എസ്.എഫ്. വളാഞ്ചേരി മേഖല വിഖായ സമിതി യുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണും പരിസരവും കുറ്റിപ്പുറം ടൗണും പരിസരവും അണുനശീകരണം നടത്തി. വളാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. SKSSF മേഖല സെക്രട്ടറി അലി റഹ്മാനി പ്രസിഡന്റ് ബീരാൻ കുട്ടി അൻവരി , വളാഞ്ചേരി മുൻസിപ്പാലിറ്റി. സെക്രട്ടറി സീന. സീ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ജില്ലാ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ വളാഞ്ചേരി മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, മേഖല വിഖായ കൺവീനർ നൗഷാദ് വളാഞ്ചേരി,വിഖായ അംഗങ്ങളായ മൻസൂർ കൊളത്തൂർ, സുബ്ഹാൻ ഫൈസി വളാഞ്ചേരി. ഗഫൂർ പീടികപ്പടി, ഫിറോസ് പൈങ്കണ്ണൂർ,ഷാക്കിർ പുറ്റെക്കാട്, ഷാക്കിർ വൈദ്യരങ്ങാടി എന്നിവർ പങ്കെടുത്തു

കൂടാതെ വളാഞ്ചേരി മേഖലയിൽപ്പെട്ട വളാഞ്ചേരി മുനൻസിപ്പാലിറ്റി എടയൂർ , കുറ്റിപ്പുറം, ഇരുമ്പിളിയം , മൂർക്കനാട് എന്നീ പഞ്ചായത്തുകളിൽ കൊറോണ ബാധിച്ച് മരണപ്പെട്ട 35ൽ പരം മയ്യിത്തുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കവും അനുബന്ധ ചടങ്ങുകൾക്കും വളാഞ്ചേരി മേഖല വിഖായ സമിതി നേതൃത്വം നൽകി.
 കൊറോണ പോസിറ്റീവ് ആയതും കോറന്റൈയൻ പൂർത്തീകരിച്ചതും ആയ നിരവധി വീടുകൾ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഫോഗ് സാനിറ്റയിസ് ചെയ്യുകയും ആവശ്യമുള്ള രോഗികൾക്ക് മരുന്ന് വീട്ടിലെത്തിച്ചും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്  എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !