നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പിടികൂടി. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂര്‍ മിണാലൂരില്‍ വെച്ച് പിടികൂടിയത്. കോട്ടയത്തെത്തിച്ച പ്രവീണിനെ ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളില്‍ കൂടുതല്‍ പരാതികളുണ്ടെന്നാണ് സൂചന.
കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഏത് തരത്തിലാണ് ഇയാള്‍ സ്പീക്കറുടെ വ്യാജ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്, ഏതൊക്കെ രേഖകള്‍ ഇയാള്‍ വ്യാജമായി ഉണ്ടാക്കി എന്നീ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ പരിശോധിക്കും.
ഉഴവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രവീണിനെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാല്‍ നിലവില്‍ ആറ് പരാതികള്‍ ഇയാള്‍ക്കെതിരെ കോട്ടയം ജില്ലയിലുണ്ട്. മറ്റ് ജില്ലകളിലും പ്രവീണ്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയതായാണ് വിവരം.
2019ല്‍ സമാന രീതിയില്‍ പ്രവീണ്‍ തിരുവനന്തപുരത്ത് തട്ടിപ്പ് നടത്തിയിരുന്നു. ജലവിഭവ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !