എ.ടി.എമ്മിലും ശാഖകളിലും എത്തി പണം പിൻവലിക്കൽ
എസ്.ബി.ഐയുടെയും മറ്റു ബാങ്കുകളുടെയും എ.ടി.എമ്മിൽ നിന്നും എസ്.ബി.ഐ ശാഖകളിലെത്തിയും പ്രതിമാസം നാലു തവണ സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ഫീസ് ഈടാക്കും.
ചെക്ക്ബുക്ക് നിരക്ക്
സാമ്പത്തികവർഷം 10 ചെക്ക്ബുക്ക് ലീഫുകൾ സൗജന്യമായി ഉപയോഗിക്കാം. തുടർന്നുള്ള 10 ലീഫിന് 40 രൂപയും ജി.എസ്.ടിയും ഫീസ്. പിന്നീടുള്ള 25 ലീഫുകൾക്ക് ഫീസ് 75 രൂപയും ജി.എസ്.ടിയും. എമർജൻസി ചെക്ക്ബുക്കിന്റെ ആദ്യ പത്ത് ലീഫിന് ഫീസ് 50 രൂപയും ജി.എസ്.ടിയും. ചെക്കിന്റെ ഈ ഫീസുകൾ മുതിർന്ന പൗരന്മാർക്ക് ബാധകമല്ല.
ചെക്കിലൂടെ ഇനി ഒരുലക്ഷം
ചെക്ക് ലീഫ് ഉപയോഗിച്ച് സ്വന്തം പേരിൽ (സെൽഫ്) പ്രതിദിനം പിൻവലിക്കാവുന്ന പണത്തിന്റെ പരിധി എസ്.ബി.ഐ ഒരുലക്ഷം രൂപയാക്കി. സേവിംഗ്സ് ബാങ്ക് പാസ്ബുക്കിനൊപ്പം വിഡ്രോവൽ ഫോം ഉപയോഗിച്ചുള്ള പ്രതിദിന പണം പിൻവലിക്കൽ പരിധി 25,000 രൂപയാക്കി. ചെക്ക് ഉപയോഗിച്ചുള്ള തേർഡ് പാർട്ടി പണം പിൻവലിക്കൽ പരിധി 50,000 രൂപയായും പുതുക്കി. കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ സാമ്പത്തികാവശ്യം നിറവേറ്റപ്പെടണണെന്ന ലക്ഷ്യത്തോടെയാണ് ഇവ പുതുക്കിയത്. സെപ്‌തംബർ 30 വരെയാണ് പ്രാബല്യം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !