പുതിയ സവിശേഷതകളുമായി ടെലഗ്രാം

0
പുതിയ സവിശേഷതകളുമായി ടെലഗ്രാം | Telegram with new features

വാട്സാപ്പിലെ പുതിയ സ്വകാര്യത നയവും മറ്റും ടെലഗ്രാമിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വാട്സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാം പുതിയ സവിശേഷതകളുമായി എത്തുകയാണ്. ഗ്രൂപ്പ് വിഡിയോ കോള്‍ അടക്കമുള്ള സേവനങ്ങല്‍ ഇനി ലഭ്യമാകും.

വീഡിയോ കോള്‍
ഇനിമുതല്‍ ടെലഗ്രാമിന്റെ ആപ്ലിക്കേഷനിലും വെബ് പ്ലാറ്റ്ഫോമിലും വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. വീഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന സൂ, ഗൂഗിള്‍ മീറ്റ് എന്നിവയോട് കിടപിടിക്കുന്ന രീതിയിലാണ് പുതിയ സവിശേഷതകള്‍ ടെലഗ്രാം അവതരിപ്പിക്കുന്നത്.

ടാബ്ലറ്റുകളിലും, ഡെസ്ക്ടോപ്പിലും വലിയ കാന്‍വാസിലേക്ക് വീഡിയോ കോള്‍ മാറും. ഗ്രൂപ്പ് വീഡിയോ കോളില്‍ ഉള്ളവരെ ഗ്രിഡ് വ്യൂ മുഖേന കാണാനും സാധിക്കും. ഇനിമുതല്‍ വീഡിയോ കോള്‍ പുതിയ വിന്‍ഡോയിലായിരിക്കും. കോളില്‍ തുടരുമ്ബോള്‍ തന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ഈ സംവിധാനം സഹായിക്കുന്നു.

ആനിമേഷന്‍
യൂസര്‍ ഇന്റര്‍ഫെയ്സിലും (യു.ഐ) ടെലഗ്രാം നിരവധി മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. സന്ദേശങ്ങള്‍ അയക്കുമ്ബോഴും സ്വീകരിക്കുമ്ബോളും മാറുന്ന ആനിമേറ്റഡ് പശ്ചാത്തലങ്ങള്‍. മെസേജുകള്‍ക്കും പ്രത്യേകം ആനിമേഷനുകള്‍ സ്റ്റിക്കറുകള്‍, ഇമോജികള്‍ എളുപ്പത്തില്‍ ചാറ്റില്‍ ഉപയോഗിക്കാന്‍ സാധിക്കും.

ടെലഗ്രാം ഇപ്പോള്‍ ഐ.ഒ.എസില്‍ രണ്ട് ഐക്കണുകള്‍ കൂടി ചേര്‍ക്കുന്നു, ലോഗിന്‍ വിവരങ്ങള്‍, കമാന്‍ഡുകള്‍ ബ്രൗസ് ചെയ്യുന്നതിന് പ്രത്യേക മെനു, കൂടുതല്‍ ആനിമേറ്റുചെയ്‌ത ഇമോജികള്‍. സ്വന്തമായി സ്റ്റിക്കറുകള്‍ സൃഷ്ടിക്കാനും അത് ഉപയോഗിക്കാനുമുള്ള സംവിധാനവും ഇനിമുതല്‍ ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !