പൊതുമരാമത്ത് വകുപ്പിന്റെ PWD4U ആപ് ഇനിമുതല്‍ ആപ്പിള്‍ ആപ്സ്റ്റോറിലും ലഭ്യമാകും

0
പൊതുമരാമത്ത് വകുപ്പിന്റെ PWD4U ആപ് ഇനിമുതല്‍ ആപ്പിള്‍ ആപ്സ്റ്റോറിലും ലഭ്യമാകും  | The PWD4U app from the Public Works Department is now available on the Apple App Store


പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനുള്ള PWD4U ആപ്പ് ഇനി ആപ്പിള്‍ ആപ്‌സ്റ്റോറിലും ലഭ്യമാകും. മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ് ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് PWD4U ആപ്പ് ആരംഭിച്ചിരിക്കുന്നത്.

നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. 23,400 പേര്‍ പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 4264 പേര്‍ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി. ഇതില്‍ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
നടപടികള്‍ ആവശ്യമായ 1615 പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നല്‍കി. ലഭിച്ച കുറേ പരാതികള്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നില്ല. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

Content Highlights: The Public Works Department has launched PWD 4U, a mobile app that can report complaints about roads online.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !