അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

0
അസാമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ആത്മഹത്യചെയ്തു | Tourist bus driver commits suicide in Assam

അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് ജീവനൊടുക്കിയത്. ബസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് ടൂറിസ്റ്റ് ബസ് പുറപ്പെട്ടത്. പിന്നാലെ കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വലിയ പ്രതിസന്ധി രൂപപ്പെട്ടു. ഇതോടെ ബസും ജീവനക്കാരും അസമിലെ നഗോറയില്‍ കുടുങ്ങുകയായിരുന്നു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ജീവനക്കാര്‍ വലിയ പ്രതിസന്ധിയിലായിരുന്നു. അസമിലെത്തിയ തൊഴിലാളികള്‍ തിരികെ നാട്ടിലേക്ക് വരാനില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെ ജീവനക്കാര്‍ക്ക് തിരികെ വരാന്‍ അവസരമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ബസുടമകള്‍ വിഷയത്തില്‍ കാര്യമായ ഇടപെടലൊന്നും നടത്തിയില്ല. ഏതാണ്ട് 70,000 രൂപയോളമാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ ആവശ്യമായി വേണ്ടിയിരുന്നത്.

തൊഴിലാളികള്‍ക്ക് ചിലവ് നല്‍കാനും ഉടമകള്‍ തയ്യാറായില്ലെന്ന് സൂചനയുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിന്നാലെയാണ് അഭിജിത്തിന്റെ മരണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !