മലപ്പുറം: റേഷൻ കാർഡ് മുൻഗണന മാനദണ്ഡങ്ങളിൽ നിന്നും ഭിന്നശേഷിയുള്ളവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു. അന്നം അന്യമാകുമോ, ആനുകുല്യങ്ങൾക്ക് അർഹത നഷ്ടപ്പെടുമോ എന്ന തലകെട്ടിൽ സംഘടിപ്പിച്ച ധർണ്ണ പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.കിടപ്പാടത്തിന്റെ അളവിന്റെ പേരിൽ ഭിന്നശേഷിക്കാരുടെ അന്നം അന്യമാകരുത്, തളർന്ന കാലുകൾക്ക് നാലു ചക്രം അനിവാര്യം അന്നം മുടക്കി മനസ്സും തളർത്തരുത്, ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾക്ക് മാനദണ്ഡങ്ങൾ ബാധകമാക്കരുത്, ഞങ്ങൾ ഇഴഞ്ഞ് ജീവിക്കണോ, ചക്രങ്ങൾ ഞങ്ങളുടെ കാലുകളാണ് ചക്രങ്ങൾക്കനുസരിച്ച് ആനുകൂല്യം വെട്ടി കുറക്കരുത് എന്നീ പോസ്റ്ററുകളുമായാണ് ധർണ്ണയിൽ അണിനിരന്നത്. ആവശ്യങ്ങൾ ഉന്നയിച്ച നിവേധനം ജില്ലാ കലക്ടർക്കും, ജില്ലാ സപ്ലൈ ഓഫീസർക്കും നൽകി.
വിവിധ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം വീട്ടുമുറ്റ ധർണ്ണയിൽ നാന്നൂറിലധികം ഭിന്നശേഷിക്കാർ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തിരുന്നു.
ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഡി.എ.പി.എൽ ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പിൽ, ജന:സെക്രട്ടറി ഷഫീഖ് പാണക്കാടൻ, ബഷീർ കൈനാടൻ,അലി മൂന്നിയൂർ, ബാബു നിലമ്പൂർ, സദ്ധാം വണ്ടൂർ, മൊയ്തീൻ പൂക്കോട്ടൂർ, റിയാസ് കൽപകഞ്ചേരി, റിഷിദ് താനൂർ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !