രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തുന്നു. കേരളത്തിന് പുറമെ, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, മണിപ്പൂര്‍ , ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്കും വിദഗ്ധ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് തന്നെ പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 59,384 പേർ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.09 ലക്ഷമായി കുറഞ്ഞു.
ഇന്നലെ 853 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ നാല് ലക്ഷം കടന്നു. 34 കോടി ഡോസ് വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്.
രോഗവ്യാപനം ദിവസങ്ങളായി കുറഞ്ഞുനിന്നിരുന്ന മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ വര്‍ധിച്ചു. രോഗമുക്തരേക്കാള്‍ രോഗബാധിതരാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.19 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ മാത്രം ചികിത്സയില്‍ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !