വളാഞ്ചേരി: റേഷൻ കാർഡ് തരം തിരിക്കൽ, പാവപ്പെട്ടവർക്ക് തിരിച്ചടിയാകുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്ലീഗ് മുക്കില പീടിക റേഷൻ കടയുടെ മുന്നിൽ നിൽപ്പ് സമരം നടത്തി.1000 ചതുരശ്ര അടിയുടെ വീട്, നാലു ചക്ര വാഹനം, എന്നീ നിബന്ധനകളിൽ മാറ്റം വരുത്തുക, റേഷൻ കാർഡ് ഉടമയുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ മനസ്സിലാക്കി അർഹതയുള്ളവരെ മുൻഗണന ലിസ്റ്റിൽ നിലനിർത്തുക, റേഷൻ ഷോപ്പുകൾ മുഖേന നൽകുന്ന സാധങ്ങളുടെ അളവ് വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് സെക്രട്ടറി അയ്യൂബ് ആലുക്കൽ അധ്യക്ഷത വഹിച്ചു.
പി.പി. സലാഹുദ്ധീൻ ' സുബൈർ കെ ടി, പി.പി. നാസർ , സുബൈർ അണ്ണത്ത്, വി പി . ഫവാസ് , പി.പി. അഷ്‌റഫ് , ഹാഷിം ആലുക്കൽ, ഹസീബ്ആലുക്കൽ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !