മലപ്പുറം: എസ് സി പി, ടി എസ് പി ഫണ്ടുകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ദളിത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫണ്ടുകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം വേണമെന്നും ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പി. ഉബൈദുള്ള ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വേലായുധന്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി എ പി ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശന്‍ മൂച്ചിക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശശി മണലായ, വിജയന്‍ ഏലംകുളം, ഗോപി വണ്ടൂര്‍, സുബ്രഹ്മണ്യന്‍ തിരൂരങ്ങാടി, ഗോപാലന്‍ പൂക്കോട്ടൂര്‍, കൃഷ്ണന്‍ മക്കരപറമ്പ, ശ്രീധരന്‍ പെരിന്തല്‍മണ്ണ, സുന്ദരന്‍ വണ്ടൂര്‍, പ്രഭാകരന്‍ വേങ്ങര പ്രസംഗിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !