ജൂലൈ 19 ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ വൈദ്യുതി നിയമ ഭേദഗതി പാസാക്കുന്നതിനെതിരെ NCCOEEE യുടെ നേതൃത്വത്തിൽ എടരിക്കോട് കെ എസ് ഇ ബി തൊഴിലാളികൾ എടരിക്കോട് BSNL ഓഫീസിനു മുന്നിൽ രാവിലെ 10 മണിക്ക് പ്രധിഷേധ സമരം നടത്തി.
സമരത്തിൽ ശ്രീ സുരേഷ് കുമാർ(KSEB WA എടരിക്കോട് യൂണിറ്റ് സെക്രട്ടറി) സ്വാഗതം പറഞ്ഞു. ശ്രീ പ്രകാശ് പി വി (AITUC-) അദ്ധ്യക്ഷത വഹിച്ചു. ശ്രീ ഉസ്മാൻ മടവനാരി (KSEBWA- ഡിവിഷൻ മാഗസിൻ കൺവീനർ) ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ മണികണ്ഠൻ (AITUC) കേന്ദ്ര സർക്കാരിനെതിരെ കുറ്റപത്രം വായിച്ചു. സമരത്തിന് ആശംസകൾ അർപ്പിച്ച് ശ്രീ :ശ്രീ കുമാർ (KSEB WA), ശ്രീ ദാസൻ (AITUC) ,ശ്രീ അബ്ദുൽ ജലീൽ (STU) എന്നിവർ സംസാരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !