കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും ഇന്‍ കാര്‍ ഡൈനിങിന് തുടക്കമായി

0
കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും ഇന്‍ കാര്‍ ഡൈനിങിന് തുടക്കമായി | In-car dining has also started at Kuttipuram KTDC Food Restaurant


കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' പദ്ധതി കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഡോ.കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് കാലം എല്ലാ മേഖലകളിലും ബദല്‍ സംവിധാനങ്ങള്‍ക്ക് കളമൊരുക്കിയിരിക്കുകയാണ്. ടൂറിസം വകുപ്പിന് കീഴിലെ റെസ്റ്റോറന്റുകളില്‍ കോവിഡ് പശ്ചാത്തലത്തില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കുന്നതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതിനൊരു ബദല്‍ എന്നുള്ള നിലയിലാണ് ഇന്‍ കാര്‍ ഡൈനിങ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് എം.എല്‍.എ പറഞ്ഞു.

വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളില്‍ കയറുകയോ ചെയ്യാതെ ഭക്ഷണം കഴിക്കാമെന്നുള്ളതാണ് 'ഇന്‍ കാര്‍ ഡൈനിങ്' സംവിധാനത്തിന്റെ പ്രത്യേകത. പാര്‍ക്കിങ് സൗകര്യമുള്ള ഹോട്ടലുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കെ.ടി.ഡി.സി ഹോട്ടലുകളെ ഉപയോഗിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിങ് തുടങ്ങും. ചടങ്ങില്‍ ഉദ്യോഗസ്ഥരായ അലക്‌സ് പി. ജോഷോ, രമേശ്, സന്തോഷ്, സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !