മിന്നല്‍ പരിശോധന വേണ്ടെന്നാണ് നിലപാട്, കിറ്റെക്‌സ് ഇനി വന്നാലും സ്വീകരിക്കും; രാഷ്‌ട്രീയ വൈരാഗ്യമില്ലെന്ന് വ്യവസായ മന്ത്രി

0
മിന്നല്‍ പരിശോധന വേണ്ടെന്നാണ് നിലപാട്, കിറ്റെക്‌സ് ഇനി വന്നാലും സ്വീകരിക്കും; രാഷ്‌ട്രീയ വൈരാഗ്യമില്ലെന്ന് വ്യവസായ മന്ത്രി | The position is that lightning testing is not acceptable, and Kitex will no longer accept it; Industry Minister says there is no political animosity

കൊച്ചി
: കിറ്റെക്‌സിന് കെ സുരേന്ദ്രന്‍റെ വക്കാലത്തിന്‍റെ ആവശ്യം ഉണ്ടോയെന്നും അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവരാണെന്നും വ്യവസായ മന്ത്രി പി രാജീവ്. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പി രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ സമീപനം പോസിറ്റീവ് ആണ്. സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം കിറ്റെക്‌സ് കടുത്ത നടപടി സ്വീകരിച്ചാല്‍ മതിയായിരുന്നു. കിറ്റെക്‌സ് മാനേജ്മെന്‍റിനെ 28ന് തന്നെ താന്‍ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരനെ വിളിച്ചാണ് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.
3,500 കോടിയുടെ പദ്ധതിയുമാി ഇനി കിറ്റെക്‌സ് വന്നാലും സ്വീകരിക്കും. സര്‍ക്കാരിന്‍റെ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. ഇതിനെ ട്വന്‍റി 20 യുമായി കൂട്ടി കലര്‍ത്തേണ്ട കാര്യമില്ല. അവര്‍ മത്സരിച്ചത് കൊണ്ട് എല്‍ ഡി എഫിന് സീറ്റ്‌ ഒന്നും നഷ്‌ടപ്പെട്ടില്ലെന്നും രാജീവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !