ന്യൂഡല്‍ഹി: ഉയര്‍ന്ന ക്വാളിറ്റിയില്‍ വിഡിയോകള്‍ പങ്കുവെയ്ക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്സ്ആപ്പില്‍ പങ്കുവയ്ക്കപ്പെടുന്ന വിഡിയോകള്‍ക്കും ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.
വീഡിയോ അപ്ലോഡ് ക്വാളിറ്റി എന്ന പേരിലുള്ള പുതിയ ഫീച്ചറോടെയുള്ള വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പ് പുറത്തെത്തിയിട്ടുണ്ട്. നിലവില്‍ 16 എം.ബിയില്‍ കുറഞ്ഞ ഫയലുകള്‍ മാത്രമേ വാട്സ്ആപ്പില്‍ പങ്കുവയ്ക്കാനാകൂ. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രകാരം 4 കെ റെസല്യൂഷനിലുള്ള വിഡിയോകള്‍ വരെ അയയ്ക്കാനാകും.
ഇനിമുതല്‍ വിഡിയോ അയക്കുമ്പോള്‍ ഏത് റെസല്യൂഷനിലുള്ള വിഡിയോ ആണ് വേണ്ടതെന്ന് ചോദിച്ചുകൊണ്ടുള്ള പോപ് അപ്പ് ലഭിക്കും. ഇതോടൊപ്പം വോയ്സ് ക്വാളിറ്റി കൂട്ടാനും നീക്കം നടക്കുന്നുണ്ട്.
പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലുള്ള വീഡിയോ മറ്റൊരാളിലേക്ക് അയക്കാനായി കോണ്‍ടാക്ട് തിരഞ്ഞെടുത്താല്‍ മൂന്ന് ഓപ്ഷനുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തെ ഓപ്ഷന്‍ ഓട്ടോ മോഡാണ്. ഇത് നിലവിലുള്ളത് പോലെ കംപ്രഷന്‍ അല്‍ഗോരിതം ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ക്വാളിറ്റി കംപ്രസ് ചെയ്ത ചെറിയ ഫയലായി വീഡിയോ സ്വീകരിക്കുന്ന ആളിലേക്ക് എത്തിക്കുന്നു.
രണ്ടാമത്തേത് ബെസ്റ്റ് ക്വാളിറ്റിയാണ്. ഇത് തിരഞ്ഞെടുത്താല്‍ ഏറ്റവും മികച്ച ക്വാളിറ്റിയോടെയായിരിക്കും ഫയലുകള്‍ അയക്കുക. ഉയര്‍ന്ന നിലവാരത്തിലുള്ള ഈ ഫയലുകള്‍ക്ക് കൂടുതല്‍ ഡാറ്റയും ചെലവാകും.
ഡാറ്റാ സേവര്‍ സെറ്റിങ്സ് ആണ് മൂന്നാമത്തെ ഓപ്ഷന്‍. ഇതു തിരഞ്ഞെടുത്താല്‍ വിഡിയോ കംപ്രസ് ചെയ്തായിരിക്കും പങ്കുവയ്ക്കപ്പെടുക. ഫയല്‍ സൈസ് കുറയുന്നതിനൊപ്പം അയ്ക്കുന്ന വേഗവും എളുപ്പമാകും. ഡാറ്റയും കുറച്ചേ ചെലവാകുകയുള്ളു. അതേസമയം, പുതിയ മാറ്റങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നാണ് അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !