തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ ആറ് പേര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ച് 25 ദിവസത്തിലധികമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്.
പ്രതികളായ സുനില്‍കുമാര്‍, ബിജു കരീം, ബിജോയ്, റെജി അനില്‍, കിരണ്‍, ജില്‍സ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും വ്യക്തമാക്കിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ലുക്കൗട്ട് നോട്ടീസ് തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതികളായ ബിജു കരീം, റെജി അനില്‍, ജില്‍സ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി തൃശ്ശൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !