മലപ്പുറം : രാജ്യത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും സാമ്പത്തിക വളർച്ചയിൽ നിർണായക ശക്തിയായ പ്രവാസികളുടെ തിരിച്ചു പോക്കിന് ഇടപെടണമെന്നും ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും എസ്.വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു.
പ്രവാസികളുടെ വാക്സിനേഷൻ രംഗത്തെ അനിശ്ചിതത്വം അവസാനിപ്പിക്കുകയും രാജ്യത്ത് ലഭ്യമായ എല്ലാ വാക്സിനേഷനുകളും എല്ലാ വിദേശ രാജ്യങ്ങളിലും അംഗീകരിക്കാൻ ആവശ്യമായ നയതന്ത്ര ഇടപെടലുകൾക്ക് വിദേശമന്ത്രാലയം തയ്യാറാകണം. ഇതോടൊപ്പം അവരുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാനും വിദേശങ്ങളിലെ കോറന്റൈൻ സംവാധാനം ലഘൂകരിക്കാനും ശ്രമങ്ങൾ ഉണ്ടാകണം.
മഞ്ചേരി സാന്ത്വന സദനത്തിൽ നടന്ന ഐ.സി.ഫ് ജി.സി.സി പ്രവാസി സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു.
ഐ.സി.ഫിന്റെ വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായി സയ്യിദ് ഹബീബ് കോയ തങ്ങൾ, അബ്ദുൽ കരീം ഹാജി കാലടി , ബാവ ഹാജി പെരുമണ്ണ, ഏനിക്കുട്ടി ഹാജി, ഷാഫി മുസ്‌ലിയാർ, സഈദലി സഖാഫി, റഹ്‌മതുള്ള സഖാഫി, അബ്ദുറഹ്മാൻ തലക്കടത്തൂർ, മുജീബ് സഖാഫി കോഡൂർ , അബ്ദുൽ മജീദ് സഖാഫി, താജുദ്ദീൻ സഖാഫി മുട്ടിപ്പാലം തുടങ്ങിയവർ പ്രസംഗിച്ചു. വി.പി.എം. ഇസ്ഹാഖ് സ്വാഗതവും സയ്യിദ് മുർതള ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !