Explainer | വാട്സാപ്പിലൂടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

0
വാട്സാപ്പിലൂടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. The Kovid Vaccine Certificate can be downloaded through WhatsApp

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിന് പാസ്പോർട്ട് പോലെ പ്രാധന്യമുള്ള കാലമാണ് ഇത്. അതുകൊണ്ട് തന്നെ അവ നമ്മൾ എപ്പോഴും കൈയ്യിൽ കരുതേണ്ടതുണ്ട്. നിങ്ങൾ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൻ്റെ ആദ്യ ഡോസോ മുഴുവൻ ഡോസോ എടുത്താൽ നിങ്ങൾക്ക് കോവിഡ് സർട്ടിഫിക്കേറ്റ് ലഭിക്കും. 

കോവിഡ് വാക്സിൻ ഡൗൺലോഡ് ചെയ്തെടുക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിലുള്ള മാർഗം വാർട്സാപ്പ് വഴിയുള്ള ഡൗൺലോഡ് ആണ്. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

കോവിഡ് സംബന്ധമായ സംശയ പരിഹാരത്തിന് ആളുകളെ സഹായിക്കുന്നതിനായി ഇന്ത്യൻ സർക്കാർ MyGov Corona HelpDesk WhatsApp chatbot ആരംഭിച്ചിരുന്നു. നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം.

MyGov കൊറോണ ഹെൽപ്‌ഡെസ്ക് WhatsApp നമ്പർ +91 9013151515. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക്  ചേർക്കുക.

വാട്ട്‌സ്ആപ്പ് തുറന്ന് സെർച്ച് ബാറിൽ, നിങ്ങളുടെ ഫോണിൽ  സേവ് ചെയ്ത  MyGov നമ്പർ നോക്കുക.

നിങ്ങൾ MyGov കോൺടാക്റ്റ് കണ്ടെത്തി ചാറ്റ് വിൻഡോ ഓപ്പൺ ചെയ്യുക

നിങ്ങൾ ചാറ്റ് ഓപ്പൺ ചെയ്ത്, ഡയലോഗ് ബോക്സിൽ, Download Certificate എന്ന് ടൈപ്പ് ചെയ്ത് അയക്കുക

വാട്സാപ്പിലൂടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. The Kovid Vaccine Certificate can be downloaded through WhatsApp

തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ആറ് അക്ക OTP അയയ്ക്കും. കോവിഡ് -19 വാക്സിനുള്ള കോവിൻ ആപ്പിൽ നിങ്ങൾ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് മെസേജ് അയക്കുന്നതാണ് കൂടുതൽ സൗകര്യപ്രദൻ

OTP ലഭിച്ച് കഴിഞ്ഞാൽ അത് MyGov ഉപയോഗിച്ച് WhatsApp ചാറ്റ് ബോക്സിൽ ടൈപ്പ് ചെയ്യുക.

വാട്സാപ്പിലൂടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. The Kovid Vaccine Certificate can be downloaded through WhatsApp

നിങ്ങൾ ഒന്നിലധികം ഉപയോക്താക്കളെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, വാട്ട്‌സ്ആപ്പ് നിങ്ങൾ രജിസ്റ്റർ ചെയ്ത ആളുകളുടെ ലിസ്റ്റ് അയക്കുകയും അതിൽ നിന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

നിങ്ങൾ രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തെ ആശ്രയിച്ച് നിങ്ങൾക്ക് 1, 2, 3 എന്നിങ്ങനെ ഓപ്ഷനുകൾ ലഭിക്കും. നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ആവശ്യമുള്ള നമ്പർ ടൈപ്പ് ചെയ്യുക.

റ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !