ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ചക്ക വീണതിനെ തുടർന്ന് ഡ്രൈവർ ബോധരഹിതനായി റോഡിൽ വീണു. കുറുപ്പന്തറ റോഡിൽ പ്ലാമ്മൂട് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കപിക്കാട് സ്വദേശി സുദർശനാണ് പരുക്കേറ്റത്.
കുറുപ്പന്തറയിൽ ഓട്ടം പോയി മടങ്ങി പോകുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവർ സീറ്റിന് മുകളിലേക്കാണ് ചക്ക വീണത്. ഇതോടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്നു ബോധരഹിതനായി സുദർശനൻ റോഡിൽ വീണു. നാട്ടുകാർ സുദർശനനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമല്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !