'ജോൺസൺ ആന്റ് ജോൺസൺ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ഇന്ത്യയിൽ അനുമതി നൽകി. ഇതോടെ കൊവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തിന് കൂടുതൽ ശക്തി ലഭിക്കും. രാജ്യത്ത് അടിയന്തര ആവശ്യത്തിന് അനുമതി നൽകുന്ന അഞ്ചാമത് വാക്‌സിനാണിത്' മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു.
ബയോളജിക്കൽ ഇ വാക്‌സിൻ നിർമ്മാണ കമ്പനിയുമായി കരാർ പ്രകാരം വാക്‌സിൻ രാജ്യത്തെത്തിക്കും. കേന്ദ്ര സർക്കാർ അനുമതി നൽകിയ കാര്യം കമ്പനി അധികൃതരും അറിയിച്ചു. അടിയന്തര ഉപയോഗത്തിന് കമ്പനി അപേക്ഷിച്ച പിറ്റേ ദിവസം തന്നെ ഇന്ത്യ അനുമതി നൽകി.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ച വാക്‌സിനുകൾ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച കൊവിഷീൽഡ്, ഭാരത് ബയോടെകിന്റെ കൊവാക്സിൻ, റഷ്യയുടെ സ്‌പുട്‌നിക്ക് വി, മൊഡേണാ വാക്‌സിൻ എന്നിവയാണ്. രാജ്യത്ത് ഇതുവരെ 50 കോടി ഡോസ് വാക്‌സിനാണ് ഇന്ത്യയിൽ വിതരണം ചെയ്‌തത്. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 49.55 ലക്ഷം ഡോസ് വാക്‌സിനാണ് നൽകിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !