ലീഗിന്റെ കാര്യം ലീഗ് നേതൃത്വം നോക്കിക്കോളാമെന്നും മറ്റാരും അതില്‍ ഇടപെടേണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇപ്പോഴുള്ളത്. ലീഗില്‍ ആശയക്കുഴപ്പമില്ല. വൈകിട്ടോടെ എല്ലാം കലങ്ങിത്തെളിയുമെന്നും അദ്ദേഹം പ്രതികരിച്ചു.
കുഞ്ഞാലിക്കുട്ടി സംസാരിച്ച ശബ്ദരേഖ പുറത്തുവരണമെങ്കില്‍ ഒന്നുകില്‍ ഇ.ഡി കൊടുക്കണം. അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി കൊടുക്കണം. കുഞ്ഞാലിക്കുട്ടി ജലീലിന് കൊടുക്കില്ല. പിന്നെ ഇ.ഡിയില്‍ നിന്ന് കിട്ടണം. ഇ.ഡിയും ജലീലും തമ്മില്‍ അടുത്തകാലത്തായി നല്ല ബന്ധമാണ്. അര്‍ധരാത്രിയില്‍ തലയില്‍ മുണ്ടിട്ടൊക്കെയാണ് ജലീല്‍ ഇ.ഡിയെ കാണാന്‍ കുറേ തവണ പോയിട്ടുള്ളത്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശബ്ദരേഖ ഇ.ഡി കൊടുത്തിട്ടുണ്ടാവുമെന്നും സലാം പരിഹസിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍, വലിയ വില നല്‍കേണ്ടി വരുമെന്ന് കെ.ടി ജലീല്‍ പറഞ്ഞിരുന്നു. ഇഡിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാണക്കാട് കുടുംബത്തിലെ അംഗങ്ങളോടു പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവിടേണ്ടിവരും . അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !