തിരുവനന്തപുരം: വാഹനാപകടത്തില്‍ മകള്‍ മരിച്ചതിനെത്തുടര്‍ന്ന് അമ്മ വിഷം കഴിച്ചു. വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച ആറ്റിങ്ങല്‍ ആലംകോട് പാലാംകോണം സ്വദേശി അന്‍സി കബീറിന്റെ മാതാവ് അന്‍സി കോട്ടേജില്‍ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇവരെ പൊലീസ് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് കബീര്‍ വിദേശത്താണ്.
ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ നടന്ന വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍ മരിച്ചത്. അന്‍സിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടില്‍ വിളിച്ചറിയിച്ചത്. ഇതിനിടെ മറ്റാരില്‍നിന്നോ വിവരം അറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു.
വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നീട് റസീന വാതില്‍ തുറക്കുകയും ഛര്‍ദിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !