തിരുവനന്തപുരം| സിൽവർ ലൈൻ പദ്ധതിയിലെ നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. എന്താണ് പറയാനുള്ളതെന്ന് കേൾക്കാതെ സർക്കാർ നിലപാട് തള്ളിക്കളയുന്നത് ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സംവാദവും ചർച്ചയും വിയോജിപ്പുമൊക്കെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളാണെന്നും, ഇതിനുള്ള അന്തരീക്ഷം നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തെയും സമൂഹത്തെയും ദുർബലമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ഓൺലൈൻ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രതികരണം.
കെ റെയിൽ പദ്ധതിയെ എതിർത്തുകൊണ്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിക്കയച്ച കത്തിൽ ഒപ്പുവയ്ക്കാത്തതിന്റെ കാരണവും തരൂർ വെളിപ്പെടുത്തി. ഈ വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കാതെ ഒരു നിലപാട് എടുക്കാനാവില്ലെന്നും, അത്തരത്തിലൊരു പഠനം ഇതുവരെ നടക്കാത്തതിനാലാണ് കത്തിൽ ഒപ്പുവയ്ക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !