വാക്‌സിൻ സർട്ടിഫിക്കറ്റിലെ മോദി ചിത്രം: ഹർജിക്കാരന് പിന്തുണയുമായി 'ഒരു ലക്ഷം രൂപയിലേക്ക് ഒരു രൂപ സഹായവുമായി സോഷ്യൽ മീഡിയ

0
വാക്‌സിൻ സർട്ടിഫിക്കറ്റിലെ മോദി ചിത്രം: ഹർജിക്കാരന് പിന്തുണയുമായി 'ഒരു ലക്ഷം രൂപയിലേക്ക് ഒരു രൂപ സഹായവുമായി സോഷ്യൽ മീഡിയ | Modi's picture on vaccine certificate: Support for petitioner 'Rs 1 lakh to Rs 1 lakh

കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കൂടാതെ, ആറാഴ്‌ചയ്‌ക്കകം പിഴത്തുകയായ ഒരുലക്ഷം രൂപ ഹർജിക്കാരനോട് കേരള ലീഗൽ സർവീസ് സൊസൈറ്റിയിൽ അടയ്‌ക്കാനും ഉത്തരവിട്ടു. നൂറു കോടി ജനങ്ങൾക്കില്ലാത്ത എന്തു പ്രശ്‌നമാണ് ഹർജിക്കാരനുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം.

കോടതിയുടെ നടപടി നേരിട്ടയാൾക്ക് പിഴയടക്കാനുള്ള സഹായമെന്നോണം പുതിയൊരു ക്യാംപയിൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. ഹർജിക്കാരന് പിന്തുണ അറിയിക്കുന്നവർ ഒരു രൂപ വച്ച് നൽകണമെന്നാണ് ക്യാംപയിൻ ആവശ്യപ്പെടുന്നത്. നൂറുകോടിയിൽ ഒരു ലക്ഷം പേർക്കെങ്കിലും പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കാനാണ് ഈ ക്യാംപയിൻ നടത്തുന്നതെന്നാണ് സംഘാടകർ പറയുന്നത്. കേരളത്തിലെ പുരോഗമനവാദികളായ ജനങ്ങൾക്ക് ക്യാംപയിൻ വിജയിപ്പിക്കാൻ ഉത്തരവാദിത്തമുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്.

കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വകാര്യ ആശുപത്രിയിൽ പണം നൽകി വാക്‌സിനെടുക്കുമ്പോൾ കിട്ടുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശലംഘനം ആണെന്നായിരിരുന്നു ഹർജിക്കാരൻ വാദിച്ചത്. കോടതിയുടെ സമയം പാഴാക്കിയെന്ന നിരീക്ഷണത്തെ തുടർന്നാണ് ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ നൽകിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !