സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി

0
സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി| Subsidy up to 40% for solar power plants
അനെര്‍ട്ട് മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ്സിഡിയോടു കൂടി ഗ്രിഡ് ബന്ധിത സൗരരോര്‍ജ്ജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന സൗര തേജസ്സ് എന്ന പ്രത്യേക പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ട് കെ.വി മുതല്‍ മൂന്ന് കെ.വി വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനവും മൂന്ന് കെ.വിയ്ക്ക് മുകളില്‍ 10 കെ.വി വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം വരെയും സബ്‌സിഡി ലഭിക്കും. 

വീടുകളിലെ മേല്‍ക്കൂരയില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നും സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിലൂടെ വീടുകളില്‍ വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി ലാഭിക്കാന്‍ കഴിയും.  ഇത്തരം സൗര വൈദ്യുത നിലയങ്ങളെ നിലവിലുള്ള സംസ്ഥാന വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ അവ സ്ഥാപിക്കുന്ന കെട്ടിടത്തിലെ വൈദ്യുത ആവശ്യം നിറവേറ്റുന്നതിനും അധികമായി ഉല്‍പാദിപ്പിക്കുന്ന  വൈദ്യുതി സംസ്ഥാന വൈദ്യുതി ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യാനും സാധിക്കും. സംസ്ഥാന ശൃംഖലയിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലില്‍ കുറവ് ചെയ്ത് കിട്ടുകയും ചെയ്യും. 

അനെര്‍ട്ടിന്റെ www.buymysun.com  വെബ്‌സൈറ്റ് വഴിയും ഉര്‍ജ്ജമിത്ര കമ്പയ്ന്‍ പാര്‍ട്ണര്‍ വഴിയും അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ മുന്‍ഗണനാ ക്രമത്തില്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ.ഫോണ്‍: 0483-2730999, 9188119410.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !