വേങ്ങര|കേന്ദ്രത്തില്‍ നല്ല ഭരണം കാഴ്ച വെക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചു വെക്കാനും ഫാസിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കാനും വേണ്ടി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു വെറുപ്പിന്റെ വിഷ വിത്തുകള്‍ പാകുന്ന കറുത്ത ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കേണ്ട ബാദ്ധ്യത നിറവേറ്റാന്‍ മതേതര പാര്‍ട്ടികളും പൊതു സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജനതാദള്‍ (എസ്) പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പി എം സഫറുള്ള ആഹ്വാനം ചെയ്തു.
വരും തലമുറകള്‍ക്ക് നെഞ്ചുറപ്പോടെ പൗര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റി ജീവിക്കാന്‍ കഴിയണമെങ്കില്‍ രാജ്യത്ത് ഛിദ്രതയും ജനങ്ങള്‍ക്ക് കൊടിയ ദുരിതങ്ങളും സമ്മാനിച്ച ബി ജെ പി ഭരണത്തിന് അന്ത്യം കുറിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ജനാധിപത്യം തിരിച്ചു ചോദിക്കുന്നു എന്ന പ്രമേയത്തില്‍ യുവ ജനതാദള്‍ (എസ് ) കൊളപ്പുറത്ത് സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനതാദള്‍ (എസ് ) ജില്ലാ പ്രസിഡന്റ് ജാഫര്‍ മാറാക്കര അദ്ധ്യക്ഷനായി.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !