തെക്കു-പടിഞ്ഞാറൻ ചൈനയിലെ ഗുയാൻക്സി സുവാംഗ് മേഖലയിൽ യാത്രാ വിമാനം തകർന്നു വീണതായി റിപ്പോർട്ട്. വിമാനത്തിൽ 133 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം
ചൈനീസ് മാധ്യമങ്ങളാണ് അപകട വിവരം റിപ്പോർട്ട് ചെയ്തിരുന്നത്. അപകടത്തിൽ ആരെങ്കിലും മരിച്ച എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുമിംഗ് സിറ്റിയിൽ നിന്നും പറന്നുയർന്ന ഈസ്റ്റേണ്‍ എയർലൈനിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്.
തകർന്നു വീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതും ആശങ്ക ഉയർത്തുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.
Content Highlights: The plane with 133 passengers on board crashed in China


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !