തിരുവനന്തപുരം|കെ റെയില്‍ സര്‍വേക്കെതിരായ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനില്‍ കാന്ത്.
ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം ഡി.ജി.പി കൈമാറി.
കെ റെയില്‍ സര്‍വേയുടെ ഭാഗമായി കല്ലിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. സ്ത്രീകളടക്കം പ്രതിഷേധ രംഗത്തുണ്ട്. പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിര്‍ദേശം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പൊലീസിന്റെ അതിക്രമ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുതെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ബോധവത്കരണം നടത്തുകയാണ് വേണ്ടെതന്നും സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.
അതിനിടെ, മലപ്പുറം തിരുനാവായയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കെ റെയില്‍ സര്‍വേ മാറ്റിവെച്ചു. സര്‍വേയുടെ ഭാഗമായി കല്ലിടാനുള്ള നീക്കമാണ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയത്.
Content Highlights: K Rail; Police should handle protests with restraint: DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !