സമാന്തര കേന്ദ്രങ്ങളെ പ്രതിരോധിക്കാന്‍ അക്ഷയ ഉപകേന്ദ്രങ്ങള്‍ അനുവദിക്കണം-ഐ.ടി. യൂണിയന്‍

0

മലപ്പുറം
|അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരും കളര്‍കോഡും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജവും സമാന്തരവുമായ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഉപകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനും ഐ.ടി. വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാവാതെ നിലവിലുള്ള അക്ഷയ കേന്ദ്രങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ വീണ്ടും പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതും സമാന്തര കേന്ദ്രങ്ങള്‍ക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കുന്നതും അംഗീകരിക്കാവുന്നതല്ലെന്ന് യോഗം വിലയിരുത്തി.
സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാന ഐ.ടി. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അക്ഷയ കേന്ദ്രങ്ങളാണെന്നും അക്ഷയക്ക് സമാനമായ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളും അതാത് കളക്ടര്‍മാരുടെ നിര്‍ദ്ദേശവും അവഗണിച്ച് സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
യോഗം സംസ്ഥാന ട്രഷറര്‍ ശാംസുന്ദര്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സി. ഹാസിഫ് ഒളവണ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യൂണിയന്‍ ഭാരവാഹികളായ യു.പി. ഷറഫുദ്ദീന്‍ ഓമശ്ശേരി, ഷബീര്‍ തുരുത്തി കാസര്‍കോട്, അബ്ദുല്‍ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, ഷെബു സദക്കത്തുള്ള പാലക്കാട്, മുട്ടം അബ്ദുള്ള എര്‍ണാകുളം, പി.കെ. മന്‍സൂര്‍ പൂക്കോട്ടൂര്‍, കെ.പി. ഷിഹാബ് പടിഞ്ഞാറ്റുമുറി തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: Akshaya sub-centers should be allowed to defend parallel centers-IT. Union
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !