34 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.
എല്‍ പി ക്ലാസിലെ കുട്ടികള്‍ പരീക്ഷാ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ചു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എട്ട്, ഒന്‍പത് ക്ലാസുകളിലെ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങളും ഉള്‍പ്പെടുത്തി. എല്ലാ പാഠഭാഗങ്ങളില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകും. എട്ട്, ഒന്‍പത് ക്ലാസുകളുടെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
Content Highlights: Annual examination for classes one to nine from today


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !