ബാംഗ്ലൂര്‍: യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാര്‍സോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലെത്തിച്ചത്.
ജന്മനാടായ ഹാവേരിയില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കും.
എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി.യുക്രെയ്‌നിലെ ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു നവീന്‍. മാര്‍ച്ച് ഒന്നിന് ഭക്ഷണം വാങ്ങാനായി വരി നില്‍ക്കുമ്ബോഴാണ് റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Content Highlights: The body of Naveen, who died in a shelling attack in Ukraine, has been brought to Bangalore


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !