ലോക ശ്രദ്ധ നേടിയ തായ്ലാന്‍ഡ് ഹൊറര്‍ ചിത്രം ദി മീഡിയം ഉള്‍പ്പടെ 71 ചിത്രങ്ങള്‍ ഇന്ന് ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശനത്തിന്.
ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, ദിനാ അമീറിന്റെ യു റീസെമ്ബിള്‍ മി എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ജാപ്പനീസ് സംവിധായകന്റെ ജീവിതം' പ്രമേയമാക്കിയ ചിത്രം ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും.
തായ്ലന്‍ഡിലെ ഒരു ഗ്രാമീണ കുടുബത്തില്‍ ബയാന്‍ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം 'ദി മീഡിയം' രാജ്യാന്തര മേളയുടെ നാലാം ദിവസമായ ഇന്ന് പ്രദര്‍ശിപ്പിക്കും. നിശാഗന്ധിയില്‍ രാത്രി 12 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണിത്.
ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോര്‍ണിംഗ്, ദിനാ അമീറിന്റെ യു റീസെമ്ബിള്‍ മി എന്നിവയുടെ ആദ്യ പ്രദര്‍ശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്രൊയേഷ്യന്‍ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കല്‍, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, നതാലി അല്‍വാരസ് മെസെന്‍ സംവിധാനം ചെയ്ത ക്ലാരാ സോളാ,ക്യാപ്റ്റന്‍ വോള്‍ക്കാനോ എസ്‌കേപ്പ്ഡ്,യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനവും ഇന്നുണ്ടാകും.
Content Highlights: IFFK; 71 films to be screened today, including the horror film The Medium


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !