എസ് വൈ എസ് ടീം ഒലീവ് ജില്ലാ റാലി പ്രൗഢമായി; ആയിരങ്ങൾ അണിനിരന്നു

0
എസ് വൈ എസ്  ടീം ഒലീവ് ജില്ലാ റാലി പ്രൗഢമായി; ആയിരങ്ങൾ അണിനിരന്നു | S.Y.S. Team Olive District Rally Proud. Thousands lined up

മലപ്പുറം
| സാമൂഹിക സാംസ്കാരിക സാന്ത്വന രംഗത്ത് സേവനമർപ്പിക്കാൻ സന്നദ്ധരായ  എസ്.വൈ.എസിന്റെ  പ്രത്യേക വളണ്ടിയർ കോറായ ടീം ഒലീവ് അംഗങ്ങളുടെ ജില്ലാ റാലിക്ക് പ്രൗഢമായ സമാപനം.  ആയിരങ്ങൾ അണി നിരന്ന റാലിയിൽ ഹിജാബിന്റെ പേരിലുള്ള  വർഗ്ഗീയ ധ്രുവീകരണം, കോടതി വിധിയിലെ ആശങ്ക,വ്യാജ നവോത്ഥാനം   തുടങ്ങിയ വിഷയങ്ങളിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു.  

പൗരന്മാരുടെ സ്വാതന്ത്ര്യം
ഭരണക്കാരുടെ വകയല്ല
ഭരണഘടന ഉറപ്പു നൽകും
അവകാശങ്ങൾ ഇല്ലാതാക്കാൻ
ഫാസിസ്റ്റുകളേ തുനിയേണ്ടാ

 വർഗീയതയുടെ തേറ്റകൾ കാട്ടി
പരിവാർ വർഗം ചിരിക്കുന്നു
ഹിജാബിൻ മറവിൽ പ്രശ്നം തീർത്ത്
നാടിൻ ശാന്തി തകർക്കാൻ വെമ്പും
 ഫാസിസമഴിമതി അരാജകത്വം

വിലക്കയറ്റം പട്ടിണി മാന്ദ്യം
രാഷ്ട്രം മൊത്തം തകരുമ്പോൾ
കുത്തക ഭീമരെ തീറ്റിപ്പോറ്റാൻ
ഇന്ത്യ വിറ്റ് തുലക്കുന്നു
സമരയുവത്വം തോറ്റ് തരില്ല. 
തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ ഉണ്ടായിരുന്നു.

ഇതിനകം കേരളത്തിൽ വിവിധ മേഖലകളിൽ കൃത്യമായ അടയാളപ്പെടുത്തലുകൾക്ക് ടീം ഒലീവിന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയം - കോവിസ് കാല സേവന 
സാന്ത്വന പ്രവർത്തനങ്ങൾക്ക്  ടീം ഒലീവ് നേതൃത്വം നൽകിയിട്ടുണ്ട്.  അരീക്കോട്  തെരട്ടമ്മൽ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച  റാലി നഗരം ചുറ്റി ടൗണിൽ സമാപിച്ചു.
റാലിക്ക് ജില്ലാ പ്രസിഡണ്ട് സി.കെ. ഹസൈനാർ സഖാഫി ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്,   അബ്ദുറഹീം കരുവള്ളി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി ,  മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍,  സി കെ ശകീര്‍ അരിമ്പ്ര , സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, , പി കെ മുഹമ്മദ് ശാഫി വെങ്ങാട്, ടീം ഒലീവ് ജില്ലാ ക്യാപ്റ്റൻ കെ. സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി നേതൃത്വം നൽകി . ജില്ലയിലെ പതിനൊന്ന് സോണുകൾ തിരിച്ചുള്ള  റാലിയിൽ   കാലിക പ്രസക്തമായ വിവിധ സന്ദേശങ്ങൾ എഴുതിയ ബാനറുകൾ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തെ

എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ മാസ്റ്റർ പടിക്കൽ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു . ഹിജാബിന്റെ പേരിൽ പുറപ്പെടുവിച്ച കോടതി വിധിയിലുള്ള  ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. പൗരന് അവന്റെ മത സ്വാതന്ത്ര്യം വക വെച്ചു നൽകാൻ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു. 

ഇസ്‌ലാം നാമധാരികളായ ചിലരുടെ കുത്സിത ശ്രമങ്ങളാണ് ഇവിടെയും നടന്നത്. ഹിജാബ് വിഷയത്തിൽ യഥാർത്ഥത്തിൽ  മതം   എന്തു  പറയുന്നു എന്ന് നിരീക്ഷിക്കാൻ കോടതി തയ്യാറാകുകയും വിധി പുന: പരിശോധിക്കുകയും ചെയ്യേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !