സംസ്ഥാനത്ത് ഇന്ധന വിതരണം ഇന്ന് ഭാഗികമായി തടസപ്പെടും. പെട്രോളിയം കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ലോറികൾ അനിശ്ചിതകാല സമരം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണിത്. 600 ഓളം ലോറികളാണ് ഇന്ധന വിതരണം നടത്താതെ പണിമുടക്കിൽ പങ്കെടുക്കുന്നത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല. 13 ശതമാനം സർവീസ് ടാക്‌സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പെട്രോളിയം പ്രൊഡക്ട്‌സ് ട്രാൻസ്‌പോർടേഴ്‌സ് വെൽഫെയർ അസോസിയേഷൻ വ്യക്തമാക്കി.
കരാർ പ്രകാരം എണ്ണ കമ്പനികളാണ് സർവീസ് ടാക്‌സ് നൽകേണ്ടതെന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് അസോസിയേഷന്റെയും ലോറി ഉടമകളുടെയും നിലപാട്.
Content Highlights: Potential for fuel shortages; Tanker lorry owners on indefinite strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !