ജിപേയും പേടിഎമ്മും ഫോണ്‍പേയുമെല്ലാം അടക്കിവാഴുന്ന യുപിഐ യുദ്ധത്തിലേക്ക് നൂറ്റാണ്ട് പഴക്കമുള്ള ഒരു എതിരാളി വരുന്നു- ടാറ്റ.
ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം ആരംഭിക്കുവാന്‍ ടാറ്റ, നാഷണല്‍ പേയ്മന്റ്സ് കോര്‍പ്പറേഷന് (എന്‍പിസിഐ-NPCI) നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ്.
ഇന്റര്‍നെറ്റ് മേഖലയില്‍ ചുവടുറപ്പിക്കാനുള്ള ടാറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് യുപിഐ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കുന്നത്. ടാറ്റ ഡിജിറ്റല്‍ എന്ന കമ്ബനിക്ക് കീഴിലായിരിക്കും ആപ്പ്. എന്നാല്‍ ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
ബാങ്കിങ് കമ്ബനി അല്ലാത്തത് കൊണ്ട് മറ്റു ബാങ്കുകളുമായി സഹകരിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍ പേയും ഫോണ്‍ പേയുമെല്ലാം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ഐസിഐസി ബാങ്കുമായാണ് നിലവില്‍ ടാറ്റ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് കൂടാതെ കൂടുതല്‍ ബാങ്കുകളുമായി കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.
അടുത്തമാസം ആപ്പ് ഉപഭോക്താക്കളില്‍ എത്തിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. ബാങ്കിങ് ആപ്പുകള്‍ക്ക് പുറമേ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ കൂടാതെ വാട്സാപ്പ് പേ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പുകള്‍.
Content Highlights: Tata Group launches UPI app for digital payments
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !