വണ്ടൂർ പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ താൽക്കാലിക ഗാലറി തകർന്നുവീണ് അമ്പതോളം പേർക്ക് പരിക്ക്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂങ്ങോട് പ്രാദശിക സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെയായിരുന്നു അപകടം.
മുളകൊണ്ട് നിർമിച്ച താൽക്കാലിക സ്റ്റേഡിയം തകർന്നു വീഴുകയായിരുന്നു. ഫൈനൽ മത്സരം കാണാൻ മൂവായിരത്തിലേറെ ആളുകളാണ് മൈതാനത്തേക്ക് എത്തിയത്. അനുവദനീയമായതിലും അധികം ആളുകൾ സ്റ്റേഡയത്തിൽ പ്രവേശിച്ചതാണ് ഗാലറി തകർന്നു വീഴാൻ ഇടയാക്കിയത്.
പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Updating....
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !