തിരൂരിൽ വെങ്ങാലൂരിൽ സിൽവർലൈൻ കല്ലിടലിനെതിരെ ജനങ്ങളും പൊലീസും തമ്മിൽ തർക്കം. വെങ്ങാലൂർ മസ്‌ജിദിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥർ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി. എന്നാൽ ചുറ്റുമുളള വീടുകളിലെല്ലാം കല്ലിടൽ തുടരുകയാണ്. പ്രതിഷേധം തുടർന്നാൽ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ച വീട്ടുകാരോട് പൊലീസ് പറഞ്ഞെന്നും പരാതിയുണ്ട്.
കല്ലിടുന്നതിനെ സംബന്ധിച്ച് അറിയിപ്പോ ഒഴിയേണ്ടിവന്നാൽ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ വിവരമോ ഉദ്യോഗസ്ഥർ നൽകിയിട്ടില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു. തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയും കല്ലിട്ടയുടനെ അവ പിഴുതെറിയുകയും ചെയ്‌തു.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !