'മനസ്സോടിത്തിരി മണ്ണ്' : ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള സമ്മത പത്രം മന്ത്രിക്ക് കൈമാറി

0
'മനസ്സോടിത്തിരി മണ്ണ്' : ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള സമ്മത പത്രം മന്ത്രിക്ക് കൈമാറി \ 'Mannasodithiri Mann': The consent form for giving land to the landless was handed over to the Minister

രണ്ടര ലക്ഷം കുടുംബങ്ങളുടെ ഭവന സ്വപ്നങ്ങള്‍ സഫലീകരിക്കാനുള്ള ലൈഫ് മിഷന്‍ മൂന്നാംഘട്ടമായ 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി  ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന്റെ സമ്മതപത്രം പി.വി അബ്ദുള്‍ വഹാബ് എം.പി  തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ക്ക് കൈമാറി. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായുള്ള പരിപാടിയിലാണ് എം.പി മന്ത്രിക്ക് സമ്മത പത്രം കൈമാറിയത്. ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഡോക്യുമെന്റ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഭൂരഹിതരായവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനായി ഭൂമി വിട്ടുനല്‍കിയ പി.വി അബ്ദുള്‍വഹാബ് എം.പി, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് ഷൈലേഷ് എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി.  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കാരാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ അബ്ദുള്‍കലാം, പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍, മുഖ്യനഗരാസൂത്രകന്‍ എച്ച് പ്രശാന്ത്, തദ്ദേശ സ്വയം ഭരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍, എല്‍. ഐ.ഡി ആന്റ് ഇ.ഡബ്ലിയു ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആര്‍ സജീഷ്, നഗരകാര്യ വകുപ്പ് ഹെല്‍ത്ത് ജോയിന്റ് ഡയറക്ടര്‍ ഉമ്മുസല്‍മ സി.ചുങ്കത്ത്, നഗരകാര്യ വകുപ്പ് ഉത്തരമേഖല റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ഡി.സാജു, ഗ്രാമവികസന വകുപ്പ് ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി.ജി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ സ്വാഗതവും  തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാമേധാവി പ്രീതി മേനോന്‍ നന്ദിയും പറഞ്ഞു.
Content Highlights: 'Mannasodithiri Mann': The consent form for giving land to the landless was handed over to the Minister
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !