മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ തൊഴിലാളികള്‍ക്കുള്ള പരിശീലനം മന്ത്രി ഉദ്ഘാടനം ചെയ്തു

0
മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ തൊഴിലാളികള്‍ക്കുള്ള പരിശീലനം മന്ത്രി  ഉദ്ഘാടനം ചെയ്തു  | The Minister inaugurated the training for Malappuram Co-operative Spinning Mill workers

ജീവനക്കാരുടെ നൈപുണ്യ വികസനവും സമഗ്രമായ പുരോഗതിയും ലക്ഷ്യമിട്ട് മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ തൊഴിലാളികള്‍ക്ക് വുഡ്‌ബൈന്‍ ഫോളിയേജില്‍ സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് മോട്ടിവേഷന്‍ ട്രൈയിനിങ് സംഘടിപ്പിച്ചു.  

റിയാബും മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡും സംയുക്തമായി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി  തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്ക് പ്രത്യേകം ലഭിക്കുന്ന പരിശീലനങ്ങള്‍ പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ അവര്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി പറഞ്ഞു.

ഒരു സ്ഥാപന മാനേജ്‌മെന്റ് തൊഴിലാളികളുടെ സര്‍വതോന്‍മുഖമായ പുരോഗതി ലക്ഷ്യമിട്ട് വിപുലമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന്റെ വലിയ അടയാളപ്പെടുത്തലാണ് ഈ പരിശീലനം. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വച്ച് സ്പിന്നിങ് മില്‍സ് സംഘടിപ്പിച്ച കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്, ഏകദിന ഫുഡ്‌ബോള്‍ ക്യാമ്പ് എന്നിവയും കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മില്‍ റിക്രിയേഷന്‍ ക്ലബ് നടത്തിയ ക്രിയാത്മകമായ ഇടപെടലുകലും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. മില്ലിലെ 300 ഓളം ജീവനക്കാര്‍ക്കാണ് ട്രെയിനിങ് സംഘടിപ്പിച്ചത്.

മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ തൊഴിലാളികള്‍ക്കുള്ള പരിശീലനം മന്ത്രി  ഉദ്ഘാടനം ചെയ്തു  | The Minister inaugurated the training for Malappuram Co-operative Spinning Mill workers

മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ്‌സ് മില്‍സ് ലിമിറ്റഡ് ചെയര്‍മാന്‍   പി. മുഹമ്മദ് യൂസഫ് അധ്യക്ഷനായി.  മാനേജിങ് ഡയറക്ടര്‍ എം.കെ സലീം, മില്‍ പേഴ്‌സണല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി മാനേജര്‍ കെ.കെ രാജന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ അനില്‍ കുമാര്‍, സജു, അന്‍സാര്‍, റിയാബ് അനലിസ്റ്റ് ആശ എം.നായര്‍, യൂണിയന്‍ പ്രതിനിധികളായ എം.പി ഹംസ, കെ. കിഷോര്‍, അരുണ്‍ചന്ദ്, സക്കീര്‍  ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: The Minister inaugurated the training for Malappuram Co-operative Spinning Mill workers
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !