പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസുകാരും ലക്ഷങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തി. പൊലീസുകാര്‍ പണം കൈപ്പറ്റിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.
മെട്രോ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്‌ഐ എബി വിപിന്‍ 1.80ലക്ഷം രൂപയുമാണ് കൈപ്പറ്റിയതായി കണ്ടെത്തിയത്. മോന്‍സന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയത്.
തങ്ങൾ പണം കെെപ്പറ്റിയെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ കടമായാണ് പണം കൈപ്പറ്റിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ് പി കേസ് അന്വേഷിക്കും.
Content Highlights: The police also stole lakhs from Monson Maunkal


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !