സാമ്പത്തിക വര്‍ഷാവസാനവും പണിമുടക്കും അടുത്തയാഴ്ചയാണ്. ബാങ്കിങ് മേഖലയിലെ ജീവനക്കാരാകെ പണിമുടക്കിന്റെ ഭാഗമാകുന്നതിനാല്‍ ഇടപാടുകള്‍ തടസപ്പെടും. അതിനാല്‍ ബാങ്കു പ്രവര്‍ത്തിക്കുക മൂന്നു ദിവസം മാത്രമാവും. അതിനാല്‍ കാത്തിരിക്കാതെ ഉടന്‍ തന്നെ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ തീര്‍ത്തോളൂ...
ഈ വരുന്ന ശനി, ഞായര്‍ (മാര്‍ച്ച് 26, 27) ദിവസങ്ങള്‍ ബാങ്ക് അവധിയാണ്. മാര്‍ച്ച് 28നും 29നും ദേശിയ പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നു. 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ഏപ്രില്‍ ഒന്നിന് വര്‍ഷാന്ത്യ കണക്കെടുപ്പിന് ബാങ്ക് അവധിയാണ്. രണ്ടാം തിയതി പ്രവൃത്തി ദിനമാണ്. മൂന്നാം തിയതി ഞായറാഴ്ചയുമാണ്. അതിനാല്‍ ബാങ്കുകളില്‍ സാധാരണ ഇടപാടുകള്‍ നടക്കുന്നത് ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാവും.
Content Highlights: Make transactions early, banks only three days next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !