കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി(25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസർ ആണ് വിജി. മൊറയൂർ സ്വദേശിയാണ് വിജി. അപകടത്തിൽ ഇരുപത് യാത്രക്കാർക്കു പരുക്കേറ്റു.
ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ ആറിനു കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ അമിതവേഗതയിൽ വന്ന ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
English Summary: One Killed and 20 injured in Kondotty after truck rams into bus


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !