ലോക ഒന്നാം നമ്ബന്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിമരമിക്കല്‍ പ്രഖ്യാപനം.
മൂന്നു തവണ ഓസ്ട്രേലിയന്‍ ഗ്രാന്‍സ്ലാം വിജയിയായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചത്.
പിന്‍മാറ്റം വളരെ ബുദ്ധിമുട്ടേറിയതാണെന്നും എന്നാല്‍ താന്‍ വളരെ സന്തോഷവതിയും തയാറുമാണെന്നുമാണ് ആഷ്ലി പങ്കുവച്ച വിഡിയോയില്‍ പറയുന്നത്. ഈ നിമിഷത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ എന്റെ ഹൃദയത്തില്‍ ഇതാണ് ശരി എന്നു എനിക്ക് അറിയാം. ടെന്നീസ് എനിക്ക് തന്ന എല്ലാത്തിനോടും എനിക്ക് നന്ദിയുണ്ട്. പക്ഷേ ടെന്നീസില്‍ നിന്ന് പിന്മാറി മറ്റുള്ള സ്വപ്നങ്ങളെ പിന്തുടരാനുള്ള ശരിയായ സമയം ഇതാണ്.- ആഷ്ലി ബ്രട്ട്നി പറഞ്ഞു.
തനിക്ക് വിജയ തൃഷ്ണ നഷ്ടമായെന്നും ക്ഷീണിതയാണെന്നുമാണ് താരം പറയുന്നത്. വിരമിക്കലിനെക്കുറിച്ച് കുറേനാളായി ചിന്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 2021ലെ വിംബിള്‍ടണ്‍ വിജയത്തോടെയാണ് വിരമിക്കാന്‍ ആഷ്ലി ചിന്തിച്ചുതുടങ്ങുന്നത്. പ്രസ് കോണ്‍ഫറന്‍സില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും താരം വ്യക്തമാക്കി.
2022 ജനുവരിയില്‍ ആഷ്ലി ബാര്‍ട്ടി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായിരുന്നു. കൂടാതെ 2019ല്‍ ഫ്രഞ്ച് ഓപ്പണും 2021 ല്‍ വിംബിള്‍ഡണ്ണും നേടി. 114 ആഴ്ചയായി ഒന്നാം നമ്ബന്‍ വനിത ടെന്നീസ് താരമാണ്.
Content Highlights: World number one women's tennis player Ashley Barty has retired


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !