പെരുവള്ളൂർ: പുകയൂർ കാളമ്പ്രാട്ടിൽ ചോലക്കൽ ജുമാ മസ്ജിദിലെ ദർസ് വിദ്യാർത്ഥീ സംഘടന സുബുലുസ്സലാം സാഹിത്യ സമാജം പുറത്തിറക്കുന്ന 'അസ്സബീൽ ഇ-മാഗസിൻ' പ്രകാശനം ചെയ്തു.പുതിയ ഓൺലൈൻ കാലത്ത് പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാശീലം തിരിച്ചു കൊണ്ടുവരലാണ് സംഘാടകർ ഇ-മാഗസിൻ കൊണ്ട് ലക്ഷ്യം വെക്കുന്നത്.ദർസിലെ പൂർവ്വ വിദ്യാർത്ഥികളും മുതഅല്ലിമീങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രമുഖ പണ്ഡിതനും മുദരിസുമായ പോക്കർ മുസ്ലിയാർ കൂമണ്ണയാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ കെ.ടി.എം ദാരിമി, മുനീർ ദാരിമി,സൈതലവി ദാരിമി, നാസർ ദാരിമി, റഷീദ് ദാരിമി, നിസാർ അസ്ഹരി സംസാരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !