പൊന്നാനി | അശ്രദ്ധയും' അജ്ഞതയുമാണ് മിക്ക റോഡപകടങ്ങൾക്കും കാരണമെന്ന് ഡോ.കെ ടി.ജലീൽ എം എൽ എ അഭിപ്രായപ്പെട്ടു. ഓവർ സ്പീഡ്, ഓവർ ലോഡ്, ഓവർ ടേക്ക് എന്നിവ മൂലമുള്ള വാഹനാപകടങ്ങൾ നിരവധി കുടുംബങ്ങളെ അനാഥരാക്കുന്നു. അതിലേറെ കഷ്ടമാണു ഗുരുതരമായി പരിക്കുപ്പറ്റി കഴിയുന്നവരുടെ അവസ്ഥ. വാഹന വർദ്ധനവിനനുസരിച്ചുള്ള ശാസ്ത്രീയമായ റോഡുവികസനം, റോഡു സംസ്ക്കാരം വളർത്താനുതകുന്ന തരത്തിൽ തുടർച്ചയായ റോഡുസുരക്ഷാ ബോധവൽക്കരണം ,നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ എന്നിവയിലൂടെ ഇവ നിയന്ത്രിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സെന്ന റാഫിൻ്റെ ആപ്തവാക്യത്തിനും റോഡുസുരക്ഷാ പ്രവർത്തനങ്ങൾക്കും ഏറെ പ്രസക്തിയുണ്ടെന്നും റോഡുസുരക്ഷ നിയമങ്ങൾ സ്ക്കൂൾ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്താനുള്ള റാഫിൻ്റെ നീക്കങ്ങൾക്ക് സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്നും എം എൽ എ പറഞ്ഞു. നാഷണൽ ഹൈവേ പ്രോജക്ട് പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കുകൾക്കും പരിഹാരമാകുമെന്നദ്ദേഹം കൂട്ടിചേർത്തു. പോലീസ്, മോട്ടോർ വാഹന ,തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി 'ചേർന്ന് റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേഖല കൺവെൻഷനും റോഡുസുരക്ഷ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റാഫ് മേഖലപ്രസിഡണ്ട് ബാലൻ വട്ടംകുളം അധ്യക്ഷനായിരുന്നു. റാഫ് സംസ്ഥാന പ്രസി ഡണ്ട് കെഎം.അബ്ദു ആമുഖപ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. റാഫ് ഐ ഡി കാർഡു വിതരണം, ലഘുലേഖ പ്രകാശനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ ചടങ്ങിൽ നടന്നു. അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അഷറഫ് സൂർപ്പിൽ റോഡുസുരക്ഷ ക്ലാസ്സെടുത്തു. റാഫ് ജില്ലാ പ്രസിഡണ്ട് എം ടി. തെയ്യാല, വനിതാ ഫോറം ജില്ല പ്രസിഡണ്ട് ബേബിഗിരിജ, നൗഷാദ് മാമ്പ്ര, യു പി. പുരുഷോത്തമൻ, എം എം. സുബൈദ, പത്തിൽ അഷറഫ്, എം എ. നജീബ്, എം. നടരാജൻ, പ്രഭാകരൻ നടുവട്ടം, തുടങ്ങിയവർ പ്രസംഗിച്ചു. കെ. ലക്ഷ്മി സ്വാഗതവും ഏവി.ഉബൈദ് നന്ദിയും പറഞ്ഞു. ബാലൻ പുളിക്കൽ പ്രസിഡണ്ടും ദാസൻകുറ്റിപ്പാല ജനറൽ സെക്രടറിയും പിടി.ഉമ്മർട്രഷററുമായി പൊന്നാനി മേഖല കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !