മലപ്പുറം: " ജലമാണ് ജീവൻ " എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന ജല സംരക്ഷണ കാമ്പയിന് മലപ്പുറം ഈസ്റ്റ് ജില്ലയിൽ തുടക്കമായി.
ലോക ജല ദിനത്തിൽ മഞ്ചേരി ഹികമിയ്യ കാമ്പസിൽ നടന്ന പറ പരിപാടിയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു
.ഉബൈദുല്ല MLA വിശിഷ്ടാതിഥിയായിരുന്നു. കാമ്പസിനു സമീപം സ്ഥാപിച്ച തണ്ണീർ പന്തലിന്റെ സമർപ്പണവും മന്ത്രി നിർവ്വഹിച്ചു. കേരളാ മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ ,എസ് വൈ എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് ഹസൈനാർ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീൻ സഖാഫി വെട്ടത്തുർ ,സിദ്ധീഖ് സഖാഫി വഴിക്കടവ്,
യു.ടി.എം.ശമീർ ,മുജീബ് പള്ളിക്കൽ, കെ.അബുബക്കർ സഖാഫി പങ്കെടുത്തു.
ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി
ജില്ലയിൽ 11 ജലാശയങ്ങളുടെ മെ ഗാ ശുചീകരണം, 700തണ്ണീർ പന്തൽ, 25000തണ്ണീർ കുടം, 700വാട്ടർ ബൂത്തുകൾ, 50000 കുടുംബങ്ങളിൽ ബോധവൽക്കരണം,77 കേന്ദ്രങ്ങളിൽകുടിവെള്ള വിതരണം, 77 പൊതു ജലാശയങ്ങളുടെശുചീകരണം, പോസ്റ്റർ പ്രദർശനം, 11 പൊതുകിണറുകൾ സമർപ്പിക്കൽ തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !