സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുമായി ഷാരൂഖ് ഖാന്‍. എസ്ആര്‍കെ പ്ലസ് എന്നാണ് ഒടിടി പ്ലാറ്റ്‌ഫോമിന്റെ പേര്. ഷാരൂഖ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്നതായിരുന്നു പുതിയ മേഖലയിലേക്കു കടന്നതിനെക്കുറിച്ച് ഷാരൂഖാന്റെ പ്രതികരണം. തന്റെ ഒടിടി പ്ലാറ്റ് ഫോമിന്റെ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്.
ബോളിവുഡില്‍ അക്ഷയ് കുമാര്‍ അടക്കമുളള താരങ്ങള്‍ക്ക് മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെയും അരങ്ങേറ്റം നടത്തിയിരുന്നില്ല. അതിനിടെയാണ് സ്വന്തം പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് താരത്തിന്റെ വരവ്. സല്‍മാന്‍ ഖാന്‍ അടക്കമുളളവര്‍ ഷാരൂഖിന് ആശംസകള്‍ നേര്‍ന്നെത്തി.
Content Highlights: Shah Rukh Khan with his own OT platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !