സഹോദരീ മാപ്പ്... മാധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ച് വിനായകൻ

0
സഹോദരീ മാപ്പ്... മാധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ച് വിനായകൻ | Sister apologizes ... Vinayakan apologizes to media person

ഒരുത്തീ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ `മീടു´വിനെക്കുറിച്ച് വിനായകൻ നടത്തിയ പരാമർശം വളരെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമായി ഒട്ടേറെപ്പേരാണ് വിനായകൻ വിമർശിച്ച് രംഗത്തെത്തിയത്. 

സംഭവം വിവാദമായതോടെ ഒടുവിൽ മാപ്പ് ചോദിക്കുകയാണ് വിനായകൻ. ' ഒരുത്തീ സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല🙏🏿] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു'- വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.


പത്ത് പെണ്ണുങ്ങൾക്കൊപ്പം ജീവിതത്തിൽ സെക്‌സ് ചെയ്‌തിട്ടുണ്ടെന്നും ഇനിയും ചെയ്യണമെന്ന് തോന്നിയാൽ ചോദിക്കുമെന്നും നടൻ വിനായകൻ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്. ഇതിനിടെ മാധ്യമ പ്രവർത്തകയോട് കൈ ചൂണ്ടി സെക്‌സിന് താല്പര്യം ഉണ്ടോ എന്ന് വിനായകൻ ചോദിക്കുകയും ചെയ്തു.

നടി നവ്യാ നായര്‍, സംവിധായകന്‍ വി.കെ. പ്രകാശ് തുടങ്ങിയവര്‍ വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍.  'മീ ടു' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് വിനായകന്‍ പറഞ്ഞു.

എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാൻ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്തു ചെയ്യും? എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ടു വന്നു ചോദിച്ചിട്ടില്ല.’’ - വിനായകൻ പറഞ്ഞു.


ഈ പരാമര്‍ശത്തെത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം വിനായകനെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !